Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russian Attack

റഷ്യൻ ആക്രമണം; യുവാവും മൂന്നു കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു, ഗർഭിണിയായ ഭാര്യക്കു പരിക്ക്

കീവ്: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ ഖാ​​​ർ​​​കീ​​​വ് പ്ര​​​വി​​​ശ്യ​​​യി​​​ൽ റ​​​ഷ്യ​​​യു​​​ടെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വും മൂ​​​ന്നു പി​​​ഞ്ചു​​​കു​​​ട്ടി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ ഭാ​​​ര്യ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രു​​​ടെ വീ​​​ടി​​​നു നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്ന വീ​​​ട് ക​​​ത്തി​​​ന​​​ശി​​​ച്ചു.

34 വ​​യ​​സു​​ള്ള പി​​താ​​വും ര​​ണ്ട് വ​​യ​​സു​​ള്ള ഇ​​ര​​ട്ട ആ​​ൺ​​കു​​ട്ടി​​ക​​ളും ഒ​​രു വ​​യ​​സു​​ള്ള പെ​​ൺ​​കു​​ട്ടി​​യു​​മാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. കു​​ട്ടി​​ക​​ളു​​ടെ അ​​മ്മ​​യെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ​​ക്ക​​ട‌ി​​യി​​ൽ​​നി​​ന്ന് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ പു​​റ​​ത്തെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. 35 ആ​​​ഴ്ച ഗ​​ർ​​ഭി​​ണി​​യാ​​യ യു​​വ​​തി ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്. സ്ഫോ​​ട​​ന​​ത്തി​​ൽ ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ യു​​വ​​തി​​ക്കു പൊ​​ള്ള​​ലേ​​റ്റു. കേ​​ൾ​​വി​​ശ​​ക്തി ന​​ഷ്ട​​മാ​​യി.

ബോ​​ഹോ​​ദു​​ഖീ​​വ് പ​​ട്ട​​ണ​​ത്തി​​ലാ​​ണ് റ​​ഷ്യ​​യു​​ടെ ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഇ​​റേ​​നി​​യ​​ൻ നി​​ർമി​​ത ഷാ​​ഹേ​​ദ് ഡ്രോ​​ണി​​ന്‍റെ റ​​ഷ്യ​​ൻ പ​​തി​​പ്പാ​​യ ഗെ​​രാ​​ൻ-2 ആ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി റ​​ഷ്യ 129 ലോം​​ഗ് റേ​​ഞ്ച് ഡ്രോ​​ണു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യെന്നു യു​​ക്രെ​​യ്ൻ വ്യോ​​മ​​സേ​​ന അ​​റി​​യി​​ച്ചു.

International

യു​ക്രെ​യ്നി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് നേ​രെ റ​ഷ്യ​ൻ ഡ്രോ​ണാ​ക്ര​മ​ണം; 30 പേ​ർ​ക്ക് പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്നി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് നേ​രെ ഡ്രോ​ണാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. ആ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സു​മി പ്ര​ദേ​ശ​ത്തെ ഷോ​സ്ക സ്റ്റേ​ഷ​നി​ലാ​ണ് ഡ്രോ​ണാ​ക്ര​മ​ണം ന​ട​ന്ന​ത്. റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 50 കി​ലോ​മി​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഷോ​സ്ക സ്റ്റേ​ഷ​ൻ.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ർ​ക​രും പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി.

ആ​ക്ര​മ​ണ​ത്തെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ലോ​ഡി​മ​ർ സെ​ല​ൻ​സ്കി അ​പ​ല​പി​ച്ചു.

Latest News

Up